Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overall Championship

Kottayam

ഏ​​റ്റു​​മാ​​നൂ​​ർ സാ​​ൻ​​ജോ​​സ് വി​​ദ്യാ​​ല​​യ​​യ്ക്ക് ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്

മാ​​ന്നാ​​നം: ഭി​​ന്ന​​ശേ​​ഷി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ് സോ​​ഷ്യ​​ൽ വ​​ർ​​ക്ക് വി​​ഭാ​​ഗം സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന​​ത​​ല ക​​ലാ​​മേ​​ള അ​​വേ​​ക്ക് - 2026 ൽ ​​ഏ​​റ്റു​​മാ​​നൂ​​ർ സാ​​ൻ​​ജോ​​സ് വി​​ദ്യാ​​ല​​യ​​യ്ക്ക് ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്. പാ​​ലാ സ്നേ​​ഹാ​​രാം സ്പെ​​ഷ​​ൽ സ്കൂ​​ൾ ഫ​​സ്റ്റ് റ​​ണ്ണ​​റ​​പ്പും അ​​ന്തീ​​നാ​​ട് ശാ​​ന്തി​​നി​​ല​​യം സ്പെ​​ഷ​​ൽ സ്കൂ​​ൾ സെ​​ക്ക​​ൻ​​ഡ് റ​​ണ്ണ​​റ​​പ്പു​​മാ​​യി.

കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ക​​ലാ​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. സ​​മൂ​​ഹ​​ത്തി​​ന്‍റ​​എ മു​​ഖ്യ​​ധാ​​ര​​യി​​ൽ​​നി​​ന്ന് പ​​ല​​പ്പോ​​ഴും അ​​ക​​റ്റി​​നി​​ർ​​ത്ത​​പ്പെ​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ സ​​ർ​​ഗ​​വാ​​സ​​ന​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നു​​ള്ള ഇ​​ത്ത​​രം വേ​​ദി​​ക​​ൾ പ്ര​​ശം​​സ​​നീ​​യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ഐ​​സ​​ൺ വി. ​​വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സേ​​വ്യ​​ർ ചീ​​രം​​ത​​റ സി​​എം​​ഐ, ബ​​ർ​​സാ​​ർ ഫാ. ​​ബി​​ജു തോ​​മ​​സ് സി​​എം​​ഐ, സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഡി​​പ്പാ​​ർ​​ട്ട്‌​​മെ​​ന്‍റ് മേ​​ധാ​​വി ഡോ. ​​എ​​ലി​​സ​​ബ​​ത്ത് അ​​ല​​ക്സാ​​ണ്ട​​ർ, അ​​മ​​ല ജോ​​ൺ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സി​​സ്റ്റ​​ർ ജോ​​ളി എ​​സ്ജെ​​സി,സി​​സ്റ്റ​​ർ ത്രേ​​സ്യാ​​മ്മ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ​​ക്ക് ബെ​​സ്റ്റ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​റ്റ​​ർ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ച്ചു.

ര​​ണ്ട് ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ പ​​തി​​നാ​​ല് ജി​​ല്ല​​ക​​ളി​​ലെ 45 സ്പെ​​ഷ​​ൽ സ്കൂ​​ളു​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ആ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

ക​​ലാ​​തി​​ല​​ക​​മാ​​യി ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ശ​​ര​​ണ്യ ശ​​ങ്ക​​റും (സ​​വി സ്നേ​​ഹാ​​ല​​യ സ്പെ​​ഷ​​ൽ സ്കൂ​​ൾ, കാ​​സ​​ർ​​ഗോ​​ഡ്), സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ശി​​ല്പ ഫ്രാ​​ൻ​​സി​​സും ( സാ​​ൻ​​ജോ​​സ് വി​​ദ്യാ​​ല​​യ, ഏ​​റ്റു​​മാ​​നൂ​​ർ) ക​​ലാ​​പ്ര​​തി​​ഭ​​യാ​​യി ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഗൗ​​തം മ​​നോ​​ജും (സാ​​ൻ​​ജോ​​സ് വി​​ദ്യാ​​ല​​യ, ഏ​​റ്റു​​മാ​​നൂ​​ർ) സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ദി​​ത്യ​​ൻ എ​​ൻ.​​ജെ​​യും (സാ​​ൻ​​ജോ​​സ് വി​​ദ്യാ​​ല​​യ, ഏ​​റ്റു​​മാ​​നൂ​​ർ) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Latest News

Corehub Up